- വര്‍ണ്ണശബളിമയും പൊതു ഇടങ്ങളിലെ മ്യൂറലുകളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമാകുന്ന വീട്.
- ഓരോ ഇടവും ക്രിയാത്മകമായി വിനിയോഗിച്ച് മികച്ച വായുസഞ്ചാരം ഉറപ്പാക്കിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത്.
പിന്നിലേക്കെത്തും തോറും വീതി കുറഞ്ഞു വരുന്ന പ്ലോട്ടിലാണ് ഈ വീട്. എലിവേഷനില്‍ പരമാവധി കോര്‍ണിസ് വര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ദാസ് (ഡിസൈന്‍ ആര്‍ട്ട്സ് അസോസിയേറ്റ്സ്, തിരുവനന്തപുരം) വീടൊരുക്കിയത്.

വൈറ്റ്, ഗ്രേ നിറങ്ങള്‍ക്ക് പ്രാമുഖ്യമുള്ള എലിവേഷനിലെ പ്രധാന ഡിസൈന്‍ എലമെന്‍റ് പര്‍ഗോളയാണ്.
YOU MAY LIKE: അതിഭാവുകത്വമില്ലാതെ
പുറംകാഴ്ച ആകര്‍ഷകമാക്കാനാണ് ഗ്രൂവ് പാറ്റേണുള്ള ചെരിഞ്ഞ മേല്‍ക്കൂര ഉള്‍പ്പെടുത്തിയത്. ഇന്‍റര്‍ലോക്ക് ടൈലുകളാണ് മുന്‍മുറ്റത്ത് വിരിച്ചത്.
ഗോവണിക്കു സമീപമുള്ള കോര്‍ട്ട്യാര്‍ഡാണ് ലിവിങ്, ഡൈനിങ് ഏരിയകള്‍ക്കിടയില്‍ വിഭജനം തീര്‍ക്കുന്നത്. കോര്‍ട്ട്യാര്‍ഡിന്‍റെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങുള്ള ഭിത്തിയില്‍ ചെറു വെള്ളച്ചാട്ടവും ക്രമീകരിച്ചിട്ടുണ്ട്.

കോര്‍ട്ട്യാര്‍ഡിന്‍റെ പിന്നില്‍ ജാളി ഡിസൈനിനുള്ളില്‍ സ്ഥാപിച്ച മ്യൂറല്‍ പെയിന്‍റിങ്ങാണ് ഡൈനിങ്ങിന്‍റെ സ്വകാര്യത ഉറപ്പാക്കുന്നത്.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറുള്ള ഡൈനിങ്ങിനിടതു വശത്താണ് വുഡന്‍ ഫിനിഷ് ടൈല്‍ ഫ്ളോറിങ്ങുള്ള കിച്ചന്‍.

ചതുരാകൃതിയിലുള്ള വിശാലമായ അടുക്കളയുടെ ഭിത്തിയില്‍ മുഴുനീളത്തില്‍ വാള്‍ടൈല്‍ ഒട്ടിച്ചിരിക്കുകയാണ്. എച്ച് ഡി എഫില്‍ തീര്‍ത്ത കിച്ചന്‍ ക്യാബിനറ്റുകള്‍ക്ക് പി യു ഫിനിഷാണ് നല്‍കിയത്.
YOU MAY LIKE: വെളുപ്പിനഴക്
ജ്യാമിതീയ മാതൃകയിലുള്ള ഫാള്‍സ് സീലിങ്ങാണ് അപ്പര്‍ലിവിങ്ങിലുള്ളത്.

ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഹോം തീയേറ്ററാണ് ഇവിടുത്തേത്. ശൂന്യാകാശത്തിന്‍റെ പ്രതീതി ഉളവാക്കുന്ന ഫൈബര്‍ ഒപ്റ്റിക് ലൈറ്റുകളാണ് സീലിങ്ങില്‍.
വുഡന്‍ ഫ്ളോറിങ്ങും, ചുമരുകളിലെ ഫാബ്രിക് പാനലിങ്ങുമാണ് ഹോം തീയേറ്ററിലെ മറ്റ് ഒരുക്കങ്ങള്‍.

വ്യത്യസ്ത പാറ്റേണുകളില്‍ ജിപ്സം വെനീര്‍ കോമ്പിനേഷന്‍ ഫാള്‍സ് സീലിങ് ചെയ്തവയാണ് മൂന്ന് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളും.
വസന്തകാലത്തെ ആസ്പദമാക്കി ഒരുക്കിയതാണ് മാസ്റ്റര്‍ ബെഡ്റൂം. ഹെഡ്സൈഡ് വാളിലെ വൃക്ഷ ശിഖരങ്ങളും സീലിങ്ങിലെ കളര്‍ പാറ്റേണും ഇതിന്‍റെ തുടര്‍ച്ചയാണ്.

ഇളം പര്‍പ്പിള്‍ നിറത്തിനു പ്രാമുഖ്യം നല്‍കി മയൂരരാഗത്തെ ആസ്പദമാക്കിയാണ് കിഡ്സ് റൂം ഒരുക്കിയത്.
മികച്ച വായുസഞ്ചാരം ഉറപ്പാക്കി ഒരുക്കിയ അതിഥിമുറിയില്‍ ബ്രൗണ്‍ നിറത്തിനാണ് പ്രാമുഖ്യം. പൊതു ഇടങ്ങളിലെല്ലാം മ്യൂറലുകള്‍ക്കിടം നല്‍കിയത് ശ്രദ്ധേയമാണ്.

Project Details
- Designer: Rahul Das (Design Arts Associates, Varkala, Trivandrum )
- Project Type : Residential house
- Owners : Apsilal &Reshma
- Location: Chavarcode,Varkala
- Year Of Completion : 2019
- Area : 2499 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment