പ്രൗഢിയ്ക്കും കാഴ്ചാമികവിനും പ്രാധാന്യം നല്കി ഡിസൈന്‍ ചെയ്ത മിശ്രിത ഭംഗിയുള്ള വീട്.
അകത്തളത്തിലെ ഫര്ണിച്ചറിലെല്ലാം ആന്റിക് പ്രൗഢി ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നിറങ്ങള്‍ക്കും ഡിസൈന്‍ ഹൈലൈറ്റുകള്‍ക്കും ഒപ്പം പ്രൗഢിക്കും പ്രാധാന്യം നല്കിയ മിശ്രിത ശൈലിയിലുള്ള വീടാണിത്.
എലവേഷനില്‍ തന്നെ സമ്മിശ്രമായ ഡിസൈന്‍ പാറ്റേണുകള്‍ കലരുന്ന വിധം ഈ വീട് ഒരുക്കിയത് ഡിസൈനര്‍ ദീപേഷ് കുമാര്‍ ((D-Davs Interiors) ആണ്. മുറ്റത്തെ ഇന്റര്‍ലോക്കില്‍ തുടങ്ങുന്ന നിറഭേദങ്ങള്‍ എക്സ്റ്റീരിയറില്‍ ഉള്‍പ്പെടെ തുടരുന്നു.

ടവര്‍ റൂഫ് പാറ്റേണും ബോക്സ്-ഫ്ളാറ്റ് രൂപവും ചേര്‍ന്നാതാണ് ഫ്രണ്ട് എലവേഷന്‍, കന്റംപ്രറി-ട്രഡീഷണല്‍ ശൈലികളുടെ മിശ്രണമാണ് ഇവിടെ കാണുക. വിശാലമായ പ്ലോട്ട് ആയതു കൊണ്ട് വീടിന്റെ മുന്‍ഭാഗം പൂര്‍ണമായി അനാവൃതമാണ്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഗ്ലാസ്, പര്‍ഗോള, ടെക്സ്ച്ചര്‍, ക്ലാഡിങ് തുടങ്ങിയ ഡിസൈന്‍ ഘടകങ്ങള്‍ക്കൊപ്പം ടവര്‍ റൂഫ് ഭാഗത്തെ വിന്‍ഡോ പാറ്റേണും വീടിനെ ശ്രദ്ധേയമാക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, ബാത്ത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, കിച്ചന്, വര്‍ക്കേരിയ എന്നിവയാണ് ഇടങ്ങള്‍. ലിവിങ് സ്പേസുകള്‍, ഡൈനിങ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഫര്‍ണിച്ചര്‍ ഡിസൈന്‍ പ്രത്യേകം മികവ് പുലര്‍ത്തുന്നു.
തേക്കു തടിയും നാച്വറല്‍ ടീക്ക് ഫിനിഷ് ലഭിക്കുന്ന വെനീറുമാണ് ഇവയൊരുക്കാന്‍ ഉപയോഗിച്ചത്. ഡൈനിങ്-ഫാമിലി ഏരിയകളിലെ ഇരിപ്പിടങ്ങള്‍ക്കെല്ലാം ആന്റിക്ക് രീതിയിലുള്ള പ്രൗഢമായ ഡിസൈനാണ്.
ALSO READ: തുറസ്സായ നയത്തില്‍
ആന്റിക്ക് ഫിനിഷിലുള്ള വുഡ് ഗ്രെയിന്‍സ് (സിന്തറ്റിക്ക് മെറ്റീരിയല്‍) ആണ് വാഷ് ഏരിയയുടെ ആകര്‍ഷണം.

ഫോര്‍മല്‍- ഫാമിലി ലിവിങ് ഏരിയകള്‍ക്കിടയില്‍ വെനീര്‍ (തേക്ക് ഫിനിഷ്) പാര്‍ട്ടീഷനും ക്യൂരിയോസുകള്‍ ക്രമീകരിച്ച നിഷുകളും നല്‍കിയിട്ടുണ്ട്.
മാര്‍ബിള്‍, ലപ്പോത്ര ഗ്രനൈറ്റ്, ടൈല്‍ തുടങ്ങിയവയാണ് ഫ്ളോറിങ് മെറ്റീരിയലുകള്‍. സ്റ്റോറേജ് സൗകര്യങ്ങള്‍ ഒട്ടും കുറച്ചിട്ടില്ല.
ALSO READ: ഹരിത ഭംഗിയില്‍
പ്രധാന വാഡ്രോബുകള്‍ക്ക് പുറമേ അണ്ടര്‍ ബേ വിന്‍ഡോ, അണ്ടര്‍ കോട്ട് സ്റ്റോറേജ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി സൗകര്യങ്ങള്‍ക്കൊപ്പം ഡിസൈന്‍ ശ്രദ്ധേയമാക്കാനും ശ്രദ്ധിച്ചിരിക്കുന്നു ഇവിടെ.
Project Facts
- Designer : Deepesh Kumar (D-Davs Interiors, Kottayam )
- Project Type: Residential House
- Owner: Prakash M K
- Location: Kunnathanam, Chaganassery
- Year Of Completion: 2019
- Area: 2845 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment