549 ട്രിപ്പില്‍ മൂന്ന് കോടി വരുമാനം; കെ സ്വിഫ്റ്റ് ചില്ലറക്കാരനല്ല, വന്‍ വിജയമെന്ന് മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അടുത്തായി നടപ്പിലാക്കിയ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്പിലാക്കിയ സ്വപ്നപദ്ധതിയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര. പദ്ധതി ആരംഭിച്ച്‌ ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപയില്‍ എത്തിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്ബോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെ മുന്നേറുന്നത് സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിക്കും പൊതുജനങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി അറിയിച്ചു.

എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ 5 സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ 4 സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട് – ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്.എ സി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട് – ബംഗളൂരു, തിരുവനന്തപുരം – പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട – ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്. നോണ്‍ എ സി വിഭാഗത്തില്‍ തിരുവനന്തപുരം – കോഴിക്കോട് മൂന്ന്, തിരുവനന്തപുരം – കണ്ണൂര്‍ ഒന്ന്, നിലമ്ബൂര്‍ – ബംഗളൂരു ഒന്ന്, തിരുവനന്തപുരം – പാലക്കാട് ഒന്ന്, തിരുവനന്തപുരം – നിലമ്ബൂര്‍ ഒന്ന്, തിരുവനന്തപുരം – സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട – മൈസൂര്‍ ഒന്ന്, പത്തനംതിട്ട – മംഗലാപുരം ഒന്ന്, പാലക്കാട് – ബംഗളൂരു ഒന്ന്, കണ്ണൂര്‍ – ബംഗളൂരു ഒന്ന്, കൊട്ടാരക്കര – കൊല്ലൂര്‍ ഒന്ന്, തലശ്ശേരി – ബംഗളൂരു ഒന്ന്, എറണാകുളം – കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം – മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*