29-മത് സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു;മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാർഡ്. ‘കഥയറിയാതെ’ എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂർ മികച്ച നടനുള്ള അവാർഡും സ്വന്തമാക്കി.

എഡിഎൻ ഗോൾഡിലെ ടെലിഫിലിം കള്ളൻ മറുതയ്ക്ക് 7 അവാർഡ് ലഭിച്ചു.മികച്ച ടെലിഫിലിം, മികച്ച ഛായാഗ്രാഹകൻ, മികച്ച കഥാകൃത്ത്, തിരക്കഥ, നിർമ്മാണം, സംവിധാനം, ശബ്ദസങ്കലനം എന്നീ അവാർഡുകളാണ് കള്ളൻ മറുത നേടിയത്. ഒരു കുട്ടിയുടെ മനസിലേക്ക് ലളിതമായ നാടോടിക്കഥ വ്യത്യസ്ത അർത്ഥ തലങ്ങളോടെ സന്നിവേശിപ്പിച്ചതിനാണ് റജിൽ കെ സി സംവിധാനം ചെയ്ത കള്ളൻ മറുത അവാർഡ് നേടിയത്.ഈ ടെലിഫിലിമിൻ്റെ കഥാകൃത്ത് കെ അർജുൻ, ഛായാഗ്രാഹകൻ ശരൺ ശശിധരൻ എന്നിവരും അവാർഡിന് അർഹരായി.

മികച്ച ടെലി സീരിയല്‍ അവാര്‍ഡിന് മികച്ച ഒരു സീരിയലുകളും കണ്ടെത്തിയില്ല. പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു.കഥ വിഭാഗത്തില്‍ 6 ജൂറിമാരും,കഥേതര വിഭാഗത്തില്‍ 6 ജൂറികളും,രചന വിഭാഗത്തില്‍ 4 ജൂറികളുമാണ് ഉണ്ടായിരുന്നത്.

മികച്ച ടെലി ഫിലിം: കള്ളന്‍ മറുത
സംവിധാനം: റജില്‍ കെ.സി

മികച്ച ടി.വി ഷോ: റെഡ് കാര്‍പെറ്റ്
മികച്ച കോമഡി പ്രോഗ്രാം: മറിമായം

മികച്ച നടന്‍: ശിവജി ശുരുവായൂര്‍

മികച്ച രണ്ടാമത്തെ നടന്‍: റാഫി

മികച്ച നടി: അശ്വതി ശ്രീകാന്ത്

മികച്ച രണ്ടാമത്തെ നടി: ശാലു കുര്യന്‍

മികച്ച സംഗീത സംവിധാനം: വിനീഷ് മണി

Be the first to comment

Leave a Reply

Your email address will not be published.


*