Keralam

കേരളത്തിലെ 14 ഡാമുകൾക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഐ. ബി റിപ്പോർട്ട്‌.

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐബി (ഇന്റലിജന്‍സ് ബ്യൂറോ) റിപ്പോര്‍ട്ട്.ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പിച്ചേക്കുമെന്ന് റിപോര്‍ടില്‍ പറയുന്നു. റിപോര്‍ടിനെ തുടര്‍ന്ന്, ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. […]

India

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി IRCTC.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കുക. ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് IRCTC മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതോടെ കോടിക്കണക്കിന് വരുന്ന IRCTC ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് പുന: പരിശോധിക്കേണ്ടതായി […]

NEWS

പൂർണപിന്തുണ നൽകും, എന്നാൽ പട്ടാളത്തെ അയക്കില്ല,നിലപാട് വ്യക്തമാക്കി ഇന്ത്യ.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ എന്നാല്‍ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി.കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചത്. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ […]

Keralam

വിദ്യാഭ്യാസ വായ്പ, മാതാപിതാക്കളുടെ സിബിൽ സ്കോർ നോക്കരുതെന്ന് ഹൈകോടതി.

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ കുറഞ്ഞ സിബില്‍ സ്‌കോര്‍ തടസ്സമാവരുതെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെയോ കൂടെ വായ്പ എടുക്കുന്നവരുടെയോ (കോ ബോറോവര്‍) സിബില്‍ സ്‌കോര്‍ […]

Keralam

കുട്ടനാടൻ മേഖലയിൽ കൂലിവർദ്ധിപ്പിക്കുവാൻ തീരുമാനം.

കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വര്‍ധിപ്പിക്കുവാന്‍ തീരുമാനമായി. തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ( ഐ ആര്‍ ) കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യവസായ ബന്ധ സമിതിയോഗത്തില്‍ കൂലി വര്‍ദ്ധനവ് സംബന്ധിച്ച വ്യവസ്ഥയില്‍ തൊഴിലുടമ – തൊഴിലാളി […]

Keralam

ചരിത്രവിധി രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീം കോടതി മരവിപ്പിച്ചു.

രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച്‌ സുപ്രീംകോടതി (Supreme Court). ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്.കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികള്‍ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാരിന് […]

Achievements

അലക്സ്‌ ജോസ് ഓണംകുളം:കാരുണ്യത്തിന്റെ കൈതാങ്ങ്.

കാർഷിക വൃത്തിയുടെ മികവിനൊപ്പം കരുതലിന്റെ കരവുമായി കോട്ടയം അതിരമ്പുഴ മുണ്ടകപാടം അലക്സ്‌ ജോസ് ഓണംകുളം എന്ന ട്രൂമോൻ. പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ കൃഷി സംസ്കാരത്തെ ചേർത്തുനിർത്തിയതിനൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശമുയർത്തി, ഭൂരഹിതരായ രണ്ടുകുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനാവുകയാണ്, ട്രൂമോൻ. പൂർവികർ ചെയ്യുന്ന നന്മകൾ പുതുതലമുറയിലൂടെ സഞ്ചരിക്കും […]

Uncategorized

ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121!

ലോക മുത്തശ്ശിക്ക് അവകാശവാദവുമായി ബന്ധുക്കൾ. പ്രായം 121! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ബ്രസീലിലുള്ള മരിയ ഗോമസാണെന്ന അവകാശവാദവുമായി ബന്ധുക്കള്‍. തങ്ങളുടെ മുതുമുത്തശ്ശിക്ക് നിലവില്‍ 121 വയസുണ്ടെന്നും അതിന്‍റെ രേഖകള്‍ കൈയിലുണ്ടെന്നുമാണ് മരിയ ഗോമസിന്‍റെ കുടുംബം അവകാശപ്പെടുന്നത്.ബ്രസീലിന്‍റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ബൊം ജീസസ് ഡാ ലാപ്പാ […]

Environment

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപള്ളി ഇനിയും കാണാത്തവരുണ്ടോ?

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപള്ളി ഇനിയും കാണാത്തവരുണ്ടോ? മനോഹര കാഴ്ച ആസ്വദിക്കുവാൻ ഇനിയൊരു യാത്രയാവാം. തൃശൂര്‍ : 80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പളളിയിലേക്ക് ഇനിയും പോകാത്തവരുണ്ടോ? അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലേക്ക് നയിക്കുന്ന ശിലാഫലകങ്ങളിലൂടെ നിങ്ങള്‍ നടക്കുമ്ബോള്‍ നിഗൂഢമായ ഒരു ശാന്തത നിങ്ങളെ […]

Keralam

വേനൽ മഴ കനിഞ്ഞു.കേരളത്തിൽ ഇതുവരെ 66%അധിക മഴ.

കേരളത്തിന്‍റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു. മാര്‍ച്ച്‌ 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്. 156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ […]