
കേരളത്തിൽ കാലവർഷം നേരത്തെ എത്തിയേക്കും ;കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്
കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് എത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, […]