
ആലപ്പുഴ തുറമുഖത്തെ അടിമുടി മാറ്റാൻ രാജകീയ പ്രൌഡിയിൽ പടക്കപ്പലെത്തി
പൈതൃകപദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെത്തിച്ച പടക്കപ്പൽ കാണാൻ ആയിരങ്ങളാണ് ബീച്ചിലെത്തുന്നത്. 60 ടൺ ഭാരമുള്ള പഴയയുദ്ധക്കപ്പൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്ടി-81) 96 ചക്രങ്ങളും 12 ആക്സിൽ സംവിധാനവുമുള്ള പ്രത്യേകവാഹനത്തിലാണ് എത്തിച്ചത്. ചിത്രങ്ങൾ പകർത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ കാമറാമാൻ സുഭാഷ് എ. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ കാണാനും സെൽഫിയെടുക്കാനും ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേരാണ് […]