
പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ.
മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കൽ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കൽ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങൾ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാർദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും […]