
കോട്ടയം ജില്ലയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു : അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്ന് ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഈ സ്ഥലങ്ങളിൽ അധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും. […]