
മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.
സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷ്ണറുടെ പേരിലാണ് ഉത്തരവ്. ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. വണ്ടി ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടാന്‍ പാടില്ലെന്നാണ് ഉത്തരവ് പറയുന്നത്.
മോട്ടോര്‍ വാഹന ആക്ട് സെക്ഷന്‍ 177എ പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. മഴക്കാലത്ത് ഇത്തരത്തില്‍ കുടചൂടി യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ കാറ്റില്‍ കുട പിന്നിലേക്ക് പാറുകയും ഇതിനാല്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്.
Be the first to comment