
ജൂൺ ഒന്നിന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. മൂല്യനിർണയത്തിന്റെ അന്തിമരൂപം പ്രകാരം വിദ്യാർത്ഥികളുടെ 10,11,12 ക്ലാസ്സുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിലാകും അന്തിമ ഫലം നൽകുക.
മൂന്ന് ഭാഗമായി നടത്തുന്ന മൂല്യനിർണയത്തിൽ 10,11 ക്ലാസ്സുകളുടെ വാർഷിക പരീക്ഷകളുടെ ഫലവും, പന്ത്രണ്ടാം ക്ലാസ്സിലെ യൂണിറ്റ് ടെസ്റ്റ്/പ്രീ ബോർഡ് പരീക്ഷയുടെയും ഫലങ്ങൾ 30:30:40 അനുപാതത്തിൽ കണക്കാക്കിയാകും അന്തിമ ഫലം പ്രഖ്യാപിക്കുക.
അഞ്ചു വിഷയങ്ങളിൽ നിന്നും ഏറ്റവും നന്നായി എഴുതിയ മൂന്ന് വിഷയങ്ങളുടെ ശരാശരി മാർക്കാണ് എടുക്കുക.മൂല്യനിർണയത്തിൽ സംതൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് കോവിഡ് സാഹചര്യം അനുകൂലമാകുമ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാമെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു.
Be the first to comment