
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് പാരസെറ്റാമോളും കുടുങ്ങിയത്.
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം.
Be the first to comment