ഒരു ഡോസ് കോവിഡ് വാക്സിൻ ; പ്രതിരോധ സാധ്യത

ഒരു ഡോസ് വാക്സിൻ എടുത്ത നല്ലൊരു ശതമാനം ആളുകൾക്കും പ്രതിരോധം ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത് . വാക്സിനേഷൻ മൂലം അമ്പത് ശതമാനത്തിൽ അധികം ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കുമെന്ന് തെളിയിച്ചാൽ മാത്രമേ ആ വാക്സിൻ വ്യാപകമായി ഉപയോ​ഗിക്കാൻ അനുമതി നൽകൂ. ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ എല്ലാം എഴുപത് ശതമാനത്തിന് മുകളിൽ ഫലപ്രാപ്തിയുള്ളതായാണ് കാണിക്കുന്നത്.പക്ഷേ, അതിനർഥം ആദ്യത്തെ വാക്സിൻ ഡോസ് എടുക്കുമ്പോൾ ഒരു 40 ശതമാനം ആളുകൾക്ക് പ്രതിരോധശേഷി ലഭിക്കുമെന്നാണ്. ഇത്തരത്തിൽ പ്രതിരോധശേഷി ലഭിക്കുന്ന ആളുകളുടെ ശതമാനം 60 ശതമാനത്തിനും 70 ശതമാനത്തിനും മുകളിലേക്ക് ഉയരുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഡോസ് എടുക്കുന്നതിലൂടെ നല്ലൊരു ശതമാനം ആളുകൾക്കും ഒറ്റ ഡോസിലൂടെ തന്നെ പ്രതിരോധം ലഭിക്കും.

പക്ഷേ, രോ​ഗപ്രതിരോധശേഷി ലഭിച്ചവരുടെ ശതമാനം പകുതിയിലധികം ഉയർത്തുന്നതിന് വേണ്ടിയാണ് രണ്ട് ഡോസ് വാക്സിനും നൽകുന്നത്. ചില വാക്സിനുകൾ ഒറ്റ ഡോസിൽ തന്നെ പകുതിയിലധികം ആളുകൾക്ക് പ്രതിരോധശേഷി നൽകുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം വാക്സിനുകൾക്ക് ഒറ്റ ഡോസ് മതിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*