രാജ്യത്ത് ഒറ്റ ദിവസം 6148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6148 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കോവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.

24 മണിക്കൂറിൽ 94,052 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്.
1,51,367 പേർ 24 മണിക്കൂറിൽ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*