സാമ്പത്തിക സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ

അകത്തളത്തില്‍ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും പരമാവധി ഉറപ്പാക്കുക എന്നതാണ് ഒരു ആധുനിക വീടിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായി വേണ്ടത്. നിയന്ത്രിത അളവില്‍ പ്രകൃതിവെളിച്ചം അകത്തെത്തിക്കുന്ന ജനലുകളും സ്‌കൈലൈറ്റുകളുമാണ് ഇത് സാദ്ധ്യമാക്കുന്നത്. ക്രിയാത്മകമായ രൂപകല്‍പ്പനയിലൂടെ കൃത്രിമവെളിച്ചത്തിന്റെയും ശീതീകരണിയുടേയും ഉപയോഗം കുറയ്ക്കാനും ഊര്‍ജ്ജസംരക്ഷണത്തിന് വഴിയൊരുക്കാനും കഴിയും.

സൈറ്റിന്റെ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് രൂപകല്‍പ്പനാവേളയില്‍ തന്നെ തുറസ്സുകളുടെ ആകൃതി, വലുപ്പം, സ്ഥാനം എന്നിവ നിര്‍ണ്ണയിക്കേണ്ടതാണ്. സൈറ്റിന്റെ കിടപ്പ്, കെട്ടിടത്തിന്റെ വലുപ്പം, ചുറ്റുപാടുകള്‍ എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ചു വേണം സുഷിരങ്ങളെ സ്ഥാനപ്പെടുത്താന്‍. കെട്ടിങ്ങള്‍ തിങ്ങി നിറഞ്ഞ ഇന്നത്തെ നാഗരിക പശ്ചാത്തലത്തില്‍ അകത്തളത്തില്‍ മികച്ച വെളിച്ചവും വായുസഞ്ചാരവും ലഭിക്കത്തക്ക വിധത്തില്‍ തുറസ്സുകള്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. ഉചിതമായ ഷേഡിങ് എലമെന്റുകള്‍ ഉള്‍പ്പെടുത്തിയും ഭിത്തിയിലെ ജനാലകളുടെയും മറ്റു തുറസ്സുകളുടെയും വലുപ്പം കൂട്ടിയുമാണ് ഡിസൈനര്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറ്. ഇത്തരം സാഹചര്യങ്ങളില്‍ ചുറ്റുപാടുകളും പാരിസ്ഥിതിക ഘടകങ്ങളും കൂടി പരിഗണിച്ചു കൊണ്ടാകും വലിയ ജനലോ ഷേഡിങ് എലമെന്റുകളോടു കൂടിയ തിരശ്ചീനമായ സ്ട്രിപ്പ് ജനാലയോ ഉള്‍പ്പെടുത്തുക. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് നേരിട്ടല്ലെങ്കിലും കൂടുതല്‍ സൂര്യപ്രകാശം അകത്തളത്തിലെത്തിക്കാന്‍ ചിലപ്പോഴെങ്കിലും ഷേഡിങ് എലമെന്റുകളോടു കൂടിയ തിരശ്ചീനമായ സ്ട്രിപ്പ് ജനാലകള്‍ക്ക് കഴിയും. സുതാര്യവും അര്‍ദ്ധസുതാര്യവും അതാര്യവുമായ പാനലുകളും വ്യത്യസ്ത ഷട്ടര്‍ ഡിസൈനുകളുമുള്ള വലിയ ജനല്‍ വെയിലിനെ തടഞ്ഞ് മികച്ച വായുസഞ്ചാരം ഉറപ്പാക്കും. വെയിലിനെ തടഞ്ഞ് മികച്ച വായുസഞ്ചാരം ഉറപ്പാക്കുകയാണ് ഷേഡിങ് എലമെന്റുകളുടെ ധര്‍മ്മം. ലംബവും തിരശ്ചീനവുമായ ലൂവറുകള്‍, പെര്‍ഫൊറേറ്റഡ് പാനലുകള്‍, ജാളി ബ്‌ളോക്കുകള്‍ എന്നിവയെ ഷേഡിങ് എലമെന്റുകളാക്കി മാറ്റാം. ഇവ തെരഞ്ഞെടുക്കുമ്പോഴും രൂപകല്‍പ്പന ചെയ്യുമ്പോഴും അതാത് സൈറ്റുകളുടെ സവിശേഷതകള്‍ കൂടി പരിഗണിക്കണം.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് സുരാഗ് വിശ്വനാഥന്‍ അയ്യര്‍, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്, എമിനെന്‍സ് ആര്‍ക്കിടെക്റ്റ്‌സ് (റിസര്‍ച്ച് + ഡിസൈന്‍), തൃപ്പൂണിത്തുറ

Be the first to comment

Leave a Reply

Your email address will not be published.


*