
ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന് പറയുന്നു
ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
പുതുമയ്ക്കുവേണ്ടി മാത്രം പുതുമ തേടരുത്. നല്ല ഐഡിയകള്‍, അത് എത്ര തന്നെ പ്രിയങ്കരമാണെങ്കിലും, പ്രസ്തുത പ്രൊജക്റ്റിന് അനുയോജ്യമല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ കഴിയണം
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
നല്ല ഡിസൈനെപ്പറ്റി സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനം ഗൃഹവാസ്തുകലയിലും കാണാം. നൂതനമായ ഡിസൈന്‍ രീതികള്‍ക്കും ട്രീറ്റ്മെന്റുകള്‍ക്കും എളുപ്പത്തില്‍ സ്വീകാര്യത കിട്ടുന്നുണ്ട്.
YOU MAY LIKE: അന്ധമായ അനുകരണം നന്നല്ല
പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
ശൈലികളേക്കാള്‍ ഡിസൈന്‍ പ്രോസസ്സിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്നു. ഓരോ പ്രോജക്ടും വ്യത്യസ്തമായതിനാല്‍ മെറ്റീരിയലുകള്‍ സത്യസന്ധമായി ഉപയോഗിച്ചും അനാവശ്യമായ അലങ്കാരങ്ങളെ ഒഴിവാക്കിയുമുള്ള അനുയോജ്യമായ ശൈലി സ്വീകരിക്കാനാണ് ശ്രമിക്കാറ്.
എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
ട്രെന്‍ഡുകള്‍ക്ക് അല്പ്പായുസ്സാണുള്ളത്. മിക്കപ്പോഴും ഇവ മാര്‍ക്കറ്റിന്റെ കച്ചവട ആവശ്യമാണ്. നല്ല ഡിസൈന്‍ കാലാതീതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
YOU MAY LIKE: മിനിമലിസം പാലിക്കുക
ഒരു വീടിന്റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
ഏതുതരം വീടായാലും ശരി അതിനൊരു ആത്മാവ് (soul) ഉണ്ടായിരിക്കണം.
ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
ഡിസൈന്‍ പ്രോസസ്സില്‍ കാതലായ മാറ്റം ഉണ്ടാകില്ല. കണ്‍സ്ട്രക്ഷനിലും മെറ്റീരിയല്‍ സെലക്ഷനിലും, ലോകോത്തരമായവ തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കും.
പരിമിത ബഡ്ജറ്റുള്ള ക്ലയന്റിനു വേണ്ടി?
അവരുടെ ആവശ്യങ്ങളറിഞ്ഞ് പോക്കറ്റിനിണങ്ങിയ തരം വീടിന് പ്രാമുഖ്യം നല്‍കും. സ്വന്തം ആവശ്യങ്ങള്‍ അറിഞ്ഞ് മാത്രം വീട് വെക്കുക. മറ്റുള്ളവരെ ഇംപ്രസ് ചെയ്യിക്കാനായി വീടുവയ്ക്കരുത്.
ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
പരിപാലനം തീരെ ആവശ്യമില്ലാത്ത, ജീവനുള്ള സ്കാന്ഡിനേവിയന് മോസ്സ്.
ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
ഗ്ലാസ്സിന് പകരമായി ഫോട്ടോവോള്‍ട്ടായിക് പാനലുകള്‍.
സ്വന്തം വീടിനെക്കുറിച്ച്?
നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന്, പ്രകൃതിയോടിണങ്ങി, ധാരാളം വായനാസ്ഥലങ്ങളുള്ള ഇടം.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും: കടപ്പാട് ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന്, ലീഡിങ് ഡിസൈന്‍ ആര്‍ക്കിടെക്ച്ചറല്‍ സ്റ്റുഡിയോ, കാക്കനാട്, കൊച്ചി. ഫോണ്‍: 9946803111
Be the first to comment